വിഡിയോ കോളിലൂടെ ന​ഗ്നശരീരം കാട്ടി പണം തട്ടൽ; യുവതിയും ഭ‌ർത്താവും അറസ്റ്റിൽ

എറണാകുളത്ത് പഠിക്കുന്ന 23 വയസ്സുക്കാരിയെന്ന് പറഞ്ഞാണ് പ്രതിയായ യുവതി വ്യവസായിയെ കബളിപ്പിച്ചത്.

dot image

തൃശൂർ: വാട്സ്ആപ്പ് വിഡിയോ കോൾ വഴി ന​ഗ്നശരീരം കാട്ടി പണം തട്ടിയ ദമ്പതികൾ അറസ്റ്റില്‍. 2.5 കോടി രൂപയാണ് ഇത്തരത്തിൽ ഇവർ തട്ടിയെടുത്തത്. കൊല്ലം കരുനാ​ഗപ്പള്ളി സ്വദേശികളായ ഒറ്റയടിപതിറ്റതിൽ ഷെമി (38), പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ എന്നിവരാണ് പിടിയിലായത്.

എറണാകുളത്ത് പഠിക്കുന്ന 23 വയസുക്കാരിയെന്ന് പറഞ്ഞാണ് പ്രതിയായ യുവതി വ്യവസായിയെ കബളിപ്പിച്ചത്. 2020-ലാണ് വ്യാപാരിയെ വാട്സ്ആപ്പ് വഴി യുവതി പരിചയപ്പെടുന്നത്. ഇതെ തുടർന്ന് ഹോസ്റ്റൽ ഫീസിനും മറ്റും പണം വേണമെന്ന് ആവശ്യപ്പെട്ടാണ് കടം വാങ്ങി തുടങ്ങിയത്. എന്നാൽ പിന്നീട് വിഡിയോ കോളുകളിലൂടെ ന​ഗ്നശരീരം കാട്ടി പണം തട്ടുകയായിരുന്നു.

ചാറ്റുകളും വിഡിയോ കോളുകളും പുറത്തു വിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇതെ തുടർന്ന് പല തവണയായി വലിയ തുകകൾ തട്ടിയെടുത്തു. എന്നാൽ ഭീഷണി തുടർന്നതോടെ വ്യാപാരി വെസറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ പ്രതികൾ ഒളിവിൽ പോയിരുന്നു. 82 പവനോളം സ്വർണാഭരണങ്ങൾ, 2 ആഢംബര കാറുകൾ, 2 ജീപ്പുകൾ, ഒരു ബൈക്ക് എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Content Highlights- Woman and husband arrested for extorting money by showing naked body through video call

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us