തൃശ്ശൂർ :100 രൂപയുടെ ബിരിയാണി സദ്യ ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ. റെഡിമെയ്ഡ് ചപ്പാത്തി കേരളത്തിന് ആദ്യമായി പരിചയപ്പെടുത്തി നൽകിയ വിയ്യൂർ സെൻട്രൽ ജയിലിൽ ഇപ്പോൾ 100 രൂപയക്ക് ബിരിയാണി സദ്യയും ലഭിക്കും. 330 ഗ്രാം ചിക്കൻ ബിരിയാണി, കേരളത്തിൽ 100 ഗ്രാം മുട്ട റോസ്റ്റ്, 60 ഗ്രാമിന്റെ രണ്ടു ചപ്പാത്തി, 20 ഗ്രാമിന്റെ കേക്ക്, ഒരു ലിറ്റർ കുപ്പിവെള്ളം, സലാഡ്, അച്ചാർ എന്നിവയാണ് ബിരിയാണി സദ്യയിൽ ഉൾപ്പെടുന്നത്. വിയ്യൂരിലെ ജയിൽ കവാടത്തിലുള്ള വിൽപ്പന കേന്ദ്രത്തിലാണ് ഈ ബിരിയാണി സദ്യ വാങ്ങാൻ കഴിയുക. വാഴയിലയിലാണ് സദ്യ വിളമ്പുന്നത്. ഇനി നിങ്ങൾക്ക് പാഴ്സലായി ആണ് വേണ്ടത് എങ്കിൽ ബിരിയാണി സദ്യ നിങ്ങൾക്ക് ഒരു ഹോട്ട് ബോക്സിലാക്കിയും ബിരിയാണി സദ്യ ലഭിക്കും. ഭക്ഷണം കഴിച്ചുപേക്ഷിച്ച വാഴയില ജയിലിലെ കന്നുകാലികൾക്ക് നൽകും. ഭക്ഷണാവശിഷ്ടം അവിടെ വളർത്തുന്ന പന്നികൾക്ക് നൽകും
സീറോ വേയ്സ്റ്റ് പദ്ധതിയുടെ ഭാഗമായി കഴിച്ച ശേഷം ഹോട്ട് ബോക്സ് കഴുകി തിരിച്ചേൽപ്പിക്കേണ്ടതുണ്ട്. അതിനായി ഹോട്ട് ബോക്സ് കൊണ്ടുപോകണമെന്നതിനാൽ അതിന് അഡ്വാൻസ് തുക ഈടാക്കും. ബോക്സ് തിരികെ എത്തിക്കുമ്പോൾ അഡ്വാൻസ് മടക്കി നൽകും. പ്ലാസ്റ്റിക് കുപ്പി കൃത്യമായി സംസ്കരിക്കുന്നതിനും പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്. അടുത്ത ഘട്ടത്തിലൂടെ പാഴ്സലും വാഴയിലയിലാക്കാൻ പദ്ധതിയുണ്ട്.
ഇനി നിങ്ങൾക്ക് കൂടുതൽ ഭക്ഷണം മുൻകൂറായി ഓർഡർ ചെയ്യണമെന്നുണ്ടെങ്കിൽ 50 മുതൽ 100 വരെ ബിരിയാണി സദ്യ പാഴ്സലായി എത്തിച്ചു നൽകും.
ബിരിയാണി സദ്യയിലെ സലാഡും അച്ചാറും വിളമ്പുന്നത് സവാളത്തോടിലാണെന്നതും പുതുമ നൽകുന്നു. ഇപ്പോൾ ജയിലിൽനിന്ന് വിൽക്കുന്ന ബിരിയാണി പായ്ക്കറ്റിലും സലാഡും അച്ചാറും വിളമ്പുന്നത് സവാളത്തോടിലാണ്. പ്രതിമാസം ഇതിനായി ചെലവാക്കുന്നത് 8000 രൂപയാണ്.
Content Highlights- Viyur Jail with delicious biryani for 100 rupees.