സെല്‍ഫ് ഗവണ്‍മെന്റ് ഡേ സംഘടിപ്പിച്ച് ശ്രീ ഗോകുലം പബ്ലിക് സ്‌കൂള്‍. സ്‌കൂളിന്റെ പ്രവര്‍ത്തന ചുമതല ഈ ഒരു ദിവസം കുട്ടികള്‍ തന്നെയാണ് നിര്‍വഹിച്ചത്. ഇതിലൂടെ സ്‌കൂളിന്റെ പ്രവര്‍ത്തന സംവിധാനത്തെ കുറിച്ച് മനസിലാക്കുന്നതിനും പഠിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. ഈ വര്‍ഷത്തെ ശിശുദിനവും സ്‌കൂളില്‍ ആഘോഷിച്ചു. വിവിധ വേദികളിലായി നടന്ന മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.
മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ എന്‍ ജോഷി, ശിവഗിരി ആശ്രമത്തിലെ ദേവാനന്ദ ഗിരി സ്വാമികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഭിലാഷ് കെ ആര്‍, സ്‌കൂള്‍ കറസ്‌പോണ്ടന്റ് ധനജ സലീഷ്, അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ ശ്രീജ ബോസ് എന്നിവര്‍ സന്നിഹിതരായി.
ഭിന്നശേഷിക്കാരനായ യുവാവിന് ശ്രീ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നല്‍കുന്ന വീല്‍ചെയര്‍, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഭിലാഷ് കെ ആര്‍ സമ്മാനിച്ചു. ജില്ലയിലെ അതിതീവ്രദരിദ്ര വിഭാഗങ്ങളെ സഹായിക്കുന്നതിനായി കളക്ടര്‍ ഏര്‍പ്പെടുത്തിയ ടുഗതര്‍ ഫോര്‍ തൃശൂര്‍ ക്യാമ്പയിനിന്റെ വാര്‍ഷികാഘോഷവും നടത്തി. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഭക്ഷണക്കിറ്റുകളും വിതരണം ചെയ്തു. ടാലന്റ് കപ്പ് ഇന്റര്‍ സ്‌കൂള്‍ സിബിഎസ്ഇ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സബ്ജൂനിയര്‍, അണ്ടര്‍-8 അണ്ടര്‍-10 വിഭാഗങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫി വിതരണവും നടന്നു.
Content Highlights: Self Government Day organized by Sri Gogulam Public School