തൃശൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

എല്ലാ ബസ്സുകളും സ്റ്റാൻഡിലെ ആകാശപ്പാത ചുറ്റി വേണം സർവ്വീസ് നടത്താൻ എന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്

dot image

തൃശ്ശൂർ: തൃശ്ശൂരിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. കൊടുങ്ങല്ലൂർ, തൃപ്രയാർ റൂട്ടുകളിലെ 175 ബസുകളാണ് പണിമുടക്കുന്നത്. ആകാശപാത വന്ന ശേഷം ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരത്തിനെതിരെയാണ് സ്വകാര്യ ബസ് ​ജീവനക്കാരരുടെ പണിമുടക്ക്.

എല്ലാ ബസ്സുകളും സ്റ്റാൻഡിലെ ആകാശപ്പാത ചുറ്റി വേണം സർവ്വീസ് നടത്താൻ എന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. ബസ് ജീവനക്കാരുടെ കൂട്ടായ്മയാണ് സമരം നടത്തുന്നത്.

ആകാശപാത ഉപയോഗിക്കാൻ ശക്തനിലെ റോഡുകളിൽ ബാരിക്കേഡ് കെട്ടി അടച്ചിരുന്നു. വഴിയാത്രക്കാർ റോഡ് കുറുകെ കടക്കുന്നത് ഒഴിവാക്കാനാണ് റോഡിന് നടുവിൽ ബാരിക്കേഡ് സ്ഥാപിച്ചത്. എന്നാൽ ഇത് യാത്രക്കാരെ വലയ്ക്കുകയാണെന്നും ​ജീവനക്കാർ പറഞ്ഞു.

Content Highlight : Private bus strike in Thrissur today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us