'ആത്മകഥ ചോര്‍ന്നത് ആസൂത്രിതം, ലക്ഷ്യം പാര്‍ട്ടിക്ക് അകത്തും പുറത്തും എന്നെ ഇടിച്ച് തകര്‍ക്കുക': ഇ പി ജയരാജൻ

തനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു

dot image

കണ്ണൂര്‍: തന്റെ ആത്മകഥ ചോര്‍ന്നത് ആസൂത്രിതമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. പ്രസാദകര്‍ പാലിക്കേണ്ട മാന്യത ഡിസി ബുക്‌സ് കാണിച്ചില്ല. എഴുതികൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഫേസ്ബുക്ക് പേജിലും താന്‍ അറിയാതെ ഡിസി പബ്ലിഷ് ചെയ്തു. ബോധപൂര്‍വ്വമായ നടപടിയാണിതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

തനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

'തിരഞ്ഞെടുപ്പ് ദിവസങ്ങളിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് വാര്‍ത്ത വന്നത്. അതിന് പിന്നിലും ആസൂത്രിത നീക്കമുണ്ട്. വസ്തുതയില്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഇ പി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് വാര്‍ത്ത നല്‍കിയത്. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോഴും സംഭവിച്ചത്. ഇല്ലാത്ത കഥകള്‍ എഴുതിച്ചേര്‍ത്ത് തിരഞ്ഞെടുപ്പ് ദിവസം പ്രസിദ്ധീകരിക്കുകയായിരുന്നു', ഇ പി ജയരാജന്‍ ആരോപിച്ചു.

ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പൂര്‍ത്തിയായാല്‍ ആലോചിക്കാമെന്നാണ് പറഞ്ഞത്. പാര്‍ട്ടിയെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പാര്‍ട്ടിക്ക് അകത്തും പുറത്തും എന്നെ ഇടിച്ച് തകര്‍ക്കുകയെന്ന ലക്ഷ്യമായിരുന്നു. തനിക്ക് നേരെയുള്ള ആക്രമണം പാര്‍ട്ടിയെ തകര്‍ക്കാനാണ്. ക്രിമിനല്‍ കുറ്റമാണ് ചെയ്യുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Content Highlights: conspiracy behind in the leak of auto biography said e p jayarajan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us