ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങൾ വിനയായി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ദേശീയപാതയ്ക്കും സര്‍വീസ് റോഡിനും ഇടയിലായിരുന്നു അപകടം.

dot image

തൃശ്ശൂര്‍: പുതുക്കാട് സെന്ററിന് സമീപം ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ തട്ടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദ്(28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആനക്കല്ല് സ്വദേശി വിഷ്ണുവിന് പരുക്കേറ്റു. ദേശീയപാതയ്ക്കും സര്‍വീസ് റോഡിനും ഇടയിലായിരുന്നു അപകടം.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പരുക്കേറ്റ വിഷ്ണു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങള്‍ ബൈക്ക് യാത്രികര്‍ കാണാഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ടാറിങ് അവശിഷ്ടങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കുന്നില്ലെന്നും മേഖലയില്‍ വെളിച്ചക്കുറവ് ഉണ്ടെന്നും ഇത് ഇനിയും അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നും നാട്ടുകാര്‍ പറഞ്ഞു.

Content Highlight: Youth died after bike hits tarred debris piled up on the highway in Puthukkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us