തൃശ്ശൂർ: മലക്കപ്പാറ ആനമല പാതയിൽ കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തിൽ നിന്ന് കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുപ്പൂർ സ്വദേശികളായ കുട്ടികൾ അടങ്ങുന്ന ഏഴംഗ സംഘമാണ് ആനയുടെ ആക്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മലക്കപ്പാറക്ക് സമീപം സോളാർ വ്യൂ പോയിൻ്റിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
വളവിൽ നിന്ന് കാട്ടാനയുടെ മുമ്പിൽ കാർ അകപ്പെടുകയായിരുന്നു. പിന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാർ കാനയിൽ കുടുങ്ങി. ഇതോടെ കാട്ടാനാ കാറിന് നേരെ പാഞ്ഞടുക്കുയും ആക്രമിക്കുകയുമായിരുന്നു.
ഇതോടെ പിറകിൽ ഉണ്ടായിരുന്ന മറ്റു വാഹനങ്ങൾ പിന്നോട്ടെടുത്ത് രക്ഷപ്പെട്ടു. തൊട്ടുപുറകയിൽ എത്തിയ തേയില ലോറി ഡ്രൈവറാണ് കാറുകാരെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
Content Highlights: Wildelephant attack on Malakappara Anamala Path