14കാരിക്ക് ലൈംഗിക പീഡനം; സംഗീത അധ്യാപകന് 29 വര്‍ഷം തടവും നാലര ലക്ഷം പിഴയും

പിഴ അടക്കാത്തപക്ഷം പ്രതി 18 മാസം കൂടി അധികതടവ് അനുഭവിക്കണം

dot image

ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സംഗീത അധ്യാപകന് 29 വര്‍ഷം തടവും നാലര ലക്ഷം രൂപ പിഴയും. പിയാനോ അധ്യാപകനായ എളവള്ളി സ്വദേശി ജോഷി വര്‍ഗീസിനെയാണ് (56) ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ ശിക്ഷിച്ചത്.

26 വര്‍ഷം കഠിന തടവും മൂന്ന് വര്‍ഷം വെറും തടവുമാണ് കോടതി വിധിച്ചത്. പിഴ അടക്കാത്തപക്ഷം 18 മാസം കൂടി അധികതടവ് അനുഭവിക്കണം.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ സി നിഷ എന്നിവര്‍ ഹാജരായി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 10 മുതല്‍ 24 വരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. പിയാനോ ക്ലാസ് നടത്തുന്ന സ്ഥാപനത്തില്‍ വച്ച് പലതവണ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights- music teacher get 29 year jail for rape minor in Chavakkadu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us