തൃശൂര്‍ നഗരമധ്യത്തില്‍ വസ്ത്രശാലയില്‍ അഗ്നിബാധ

മൂന്നാം നിലയിലായിരുന്നു ആദ്യം പുക കണ്ടത്

dot image

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വസ്ത്രവ്യാപാര ശാലയില്‍ അഗ്നിബാധ. ശക്തന്‍ നഗറിലുള്ള സൂര്യ സില്‍ക്‌സിലാണ് അഗ്‌നിബാധയുണ്ടായത്. പുക കണ്ട് ജീവനക്കാരെയും മറ്റുള്ളവരെയും പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

മൂന്നാം നിലയിലായിരുന്നു ആദ്യം പുക കണ്ടത്. ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

Content Highlight: Fire breakout at textiles in Thrissur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us