തൃശൂര്‍: തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു. വാണിയമ്പാറയിലാണ് സംഭവം. വാണിയമ്പാറ കല്ലുംകുന്നില്‍ സുനില്‍, ഉണ്ണിമായ ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്. ലൈഫ് പദ്ധതിപ്രകാരം നിര്‍മിച്ച വീടായിരുന്നു.
സുനില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. സുനിലും ഉണ്ണിമായയും പുറത്തുപോയ സമയത്തായിരുന്നു അഗ്നിബാധ. ഇവരുടെ മക്കള്‍ ബന്ധുവീട്ടിലായിരുന്നു. വീട്ടില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഇവര്‍ എത്തിയാണ് തീ അണച്ചത്.
വീടിനകത്തെ ഹാള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഗൃഹോപകരണങ്ങളും കത്തിയമര്‍ന്നു. മുറിയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ച നിലയിലാണ്. സ്വിച്ച് ബോര്‍ഡുകളും കത്തിനശിച്ചു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അഗ്നിബാധയുടെ കാരണം കണ്ടെത്തിയിട്ടില്ല.
Content Highlights- heavy fire at home in thrissur