ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

dot image

തൃശ്ശൂര്‍: ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ ടിപ്പു സുല്‍ത്താന്‍ റോഡിലുണ്ടായ അപകടത്തില്‍ കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അന്‍സറിന്റെ മകന്‍ അഫ്‌നാന്‍ റോഷന്‍(16) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയ്ക്കുണ്ടായ അപകടത്തില്‍ സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങള്‍ നസ്മലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടനെ ഇരുവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഫ്‌നാന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പെരിഞ്ഞനം ആര്‍എം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അഫ്‌നാന്‍ റോഷന്‍.

Content Highlights: Plus 2 student dies after scooter hits behind lorry

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us