തൃശൂർ: ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. കമ്പിവടി കൊണ്ട് മർദിച്ച് മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ആറു പേർ അറസ്റ്റിലായിട്ടുണ്ട്.
കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും ഇയാൾ പിടിക്കപ്പെട്ടിരുന്നു.
Content Highlights: man died in Thrissur's Cheruthuruthy