തൃശൂര്‍: ചെറുതുരുത്തിയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ഭാരതപ്പുഴയില്‍ തള്ളിയ സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. ചെറുതുരുത്തി സ്വദേശികളായ ഷജീര്‍, റെജീബ്, അഷറഫ്, സുബൈര്‍, ഷാഫി എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദിനെയാണ് സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. കോയമ്പത്തൂരിലെ ഗ്രാമത്തില്‍ ഒളിച്ചുതാമസിക്കുകയാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ആബിദിന്റേത് അപകടമരണമാണ് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട ആബിദ് 20ഓളം മോഷണക്കേസുകളിലെ പ്രതിയാണ്.
Content Highlight: Five arrested for attack and murder of youth in thrissur