തൃശൂര്‍: തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. കുന്നംകുളം-തൃശൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തുള്ള റിട്ട. സര്‍വ്വേ സൂപ്രണ്ട് ചന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
വീട്ടിലെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. സംഭവസമയം ചന്ദ്രന്റെ ഭാര്യ പ്രീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ താഴത്തെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നെങ്കിലും കവര്‍ച്ച നടന്നത് അറിഞ്ഞിരുന്നില്ല.
ബന്ധുവീട്ടില്‍ പോയിരുന്ന മകന്‍ രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താഴത്തെ മുറികളിലെ അലമാരകളും മുകളിലെ മുറികളിലെ അലമാരകളും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Police Started Investigation Into The Theft In Thrissur