കുന്നംകുളം: കുടുംബ വഴക്കിനെ തുടർന്ന് ദമ്പതികളെ പിന്തുടർന്ന് ആക്രമിച്ച ബന്ധുകളെ പൊലീസ് പിടികൂടി വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി 11 മണിക്കായിരുന്നു ദമ്പതികളുടെ നാല് ബന്ധുക്കൾ കാറിൽ ഇവരെ പിന്തുടർന്ന് ആക്രമിച്ചത്. മുഹമ്മദ് ഇസ്മായിൽ, ഷിഫാസ്, ജുനൈദ്, മനാഫ് എന്നിവരാണ് ഹസീനയേയും ഷെഫീക്കിനെയും ആക്രമിച്ചത്.
ദമ്പതികൾ യാത്ര ചെയ്തിരുന്ന കാർ പിന്തുടർന്ന പ്രതികൾ വാഹനത്തിൻ്റെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് എത്തി ഹസീനയോടും ഷെഫീക്കിനോടും ആശുപത്രിയിൽ ചികിത്സ തേടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയ ഇരുവരെയും ബന്ധുക്കൾ വീണ്ടും വാഹനത്തിൽ പിന്തുടർന്നെത്തി കാർ പാർക്കിംഗിൽ വെച്ചും ആക്രമിച്ചു. തുടർന്ന് എരുമപ്പെട്ട് പൊലീസ് എത്തി നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ പരാതിയില്ലെന്ന് ദമ്പതികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് പ്രതികളെ വിട്ടയച്ചു.
Content highlight- Relatives who chased woman and husband in vehicle after family dispute arrested, released