തൃശൂർ: തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം. തവക്കൽപ്പടി സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്. രാവിലെ 7:15 ഓടെയായിരുന്നു അപകടം. ആലത്തൂർ കാടാമ്പുഴ റൂട്ടിലെ മർവ ബസ്സിൽ നിന്നാണ് സ്ത്രീ തെറിച്ചു വീണത്.
കാട്ടുകുളം സ്കൂൾ ഗ്രൗണ്ടിന് സമീപത്തെ വളവിൽ ബസ് തിരിയുമ്പോഴാണ് സീറ്റിൽ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീഴുന്നത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന ബസ്. സംഭവത്തിൽ പഴയന്നൂർ പൊലീസ് ബസ് കസ്റ്റഡിയിൽ എടുത്തു
Content Highlight: Woman falls from running bus, dies