തൃശൂർ: പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരള ഹൗസിങ് ബോർഡിന് കീഴിൽ വരുന്ന ഫ്ലാറ്റിലേക്കാണ് ഇവർ വീര്യം കൂടിയ പടക്കമെറിഞ്ഞത്. വലിയ ശബ്ദത്തോടുകൂടി പൊട്ടിത്തെറിയുണ്ടായി.
ഫ്ലാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഫ്ലാറ്റ് മാറി പടക്കം എറിഞ്ഞതാണെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മറ്റൊരു ഫ്ലാറ്റിൽ തമാസിക്കുന്ന കുട്ടികളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇവർ താമസിക്കുന്ന ഫ്ലാറ്റാണെന്ന് കരുതിയാണ് പടക്കം വലിച്ചെറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.
Content Highlights: Two minors in custody in flat attack case