തൃശൂർ: പീച്ചി ഡാമിൻ്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു. മൂന്നു പേർ ഗുരുതരാവസ്ഥയിലെന്ന് പൊലീസ് പറഞ്ഞു. നിമ, അലീന, ആൻ ഗ്രീസ്, എറിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു ഇവർ. വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ബഹളംവെച്ചതിനെ തുടർന്നാണ് നാട്ടുകാർ രക്ഷയ്‌ക്കെത്തിയത്. ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു.
Content Highlights: Four children fell into peechi dam reservoir