പറവൂർ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി; രണ്ടരക്കോടി തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

യൂട്യൂബിലൂടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി

dot image

തൃശൂർ: പറവൂർ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസി വ്യവസായിയിൽ നിന്ന് രണ്ടരക്കോടി തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വ്യവസായിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹാഷിറിനെ അറസ്റ്റ് ചെയ്തു.

യൂട്യൂബിലൂടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി. ഇതോടെ വ്യവസായി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിലെ കൂട്ടുപ്രതികളായ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസ് ആണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്.

Content Highlights: Man arrested for threatening businessman

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us