തൃശൂര്‍: പുന്നയൂര്‍ക്കുളം നാക്കോലയില്‍ കള്ള് കുടിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പരാതി. അണ്ടത്തോട് തറയില്‍ ശാലോം, അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (36) എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ ഇരുവരെയും വടക്കേക്കാട് സിഎച്ച്‌സിയിലും പിന്നാലെ തൃശൂര്‍ മെഡിക്കലും കോളേജിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഷാപ്പില്‍ നിന്ന് കള്ള് കുടിച്ച ശേഷം ഇരുവര്‍ക്കും ഛര്‍ദ്ദിയും തലച്ചുറ്റലും അനുഭവപ്പെടുകയായിരുന്നു. ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റിന്റോയുടെ നേതൃത്വത്തില്‍ എക്‌സൈസ് സംഘവും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. നിലവില്‍ ഷാപ്പ് താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: vomiting and dizziness after drinking toddy in Thrissur