
തൃശ്ശൂര്‍: തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു. എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന കുന്നംകുളം-അഞ്ഞൂര്‍ റോഡിലെ കോടതിപ്പടിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
പാപ്പാന്മാരും എലിഫന്റ് സ്‌ക്വാഡും ചേര്‍ന്ന് ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ തടത്താവിള ശിവനാണ് വൈകുന്നേരം 6.40ന് ഇടഞ്ഞത്.