
തൃശ്ശൂര്‍: യുപിഎസിനകത്ത് ഒളിപ്പിച്ച നിലയില്‍ കൊറിയര്‍ സര്‍വീസിലേക്ക് പാഴ്‌സലായി എത്തിയ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ ചാവക്കാട് ചക്കംകണ്ടം സ്വദേശി കറപ്പംവീട്ടില്‍ ഷറഫുദ്ദീനെ(22) പാവറട്ടി പൊലീസ് പിടികൂടി.
ചൊവ്വാഴ്ചയാണ് പാഴ്‌സലെത്തിയത്. ഇയാളുടെ പേരിലാണ് 80 ഗ്രാം ഹാഷിഷ് ഓയില്‍ യുപിഎസിനകത്ത് ഒളിപ്പിച്ച നിലയില്‍ പൂവത്തൂര്‍-പറപ്പൂര്‍ റോഡിലുള്ള കൊറിയര്‍ സര്‍വീസിലേക്ക് പാഴ്‌സലായി എത്തിയത്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഷറഫുദ്ദീന്‍ സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് പാഴ്‌സല്‍ അയച്ചിട്ടുള്ളത്.
Content Highlights: Parcel with hashish oil inside UPS; Youth arrested