
തൃശൂർ: വടക്കാഞ്ചേരിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി കായൽ പുരയ്ക്കൽ വീട്ടിൽ മോഹനന്റെ മകൻ മിഥുൻ (32) ആണ് മരിച്ചത്.
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ദൻബാദ് ആലപ്പി ട്രെയിൻ ഇടിച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Youth died in Thrissur by train accident