ലഹരിക്കടിപ്പെട്ട് നടുറോഡിൽ യുവാവിന്‍റെ പരാക്രമം; ആശുപത്രിയിലെത്തിച്ച വാര്‍ഡ് മെമ്പറിൻ്റെ തലയ്ക്കടിച്ചു

ശനിയാഴ്ച വൈകിട്ടാണ് മനക്കൊടി സെന്‍ററില്‍ വെച്ചാണ് യുവാവ് പരാക്രമം നടത്തിയത്

dot image

തൃശൂര്‍: അരിമ്പൂരില്‍ ലഹരിക്കടിപ്പെട്ട് പൊതുസ്ഥലത്ത് പരാക്രമം കാണിച്ച യുവാവിനെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. മനക്കൊടി സ്വദേശി സൂരജിനെയാണ് പരാക്രമം കാണിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച വൈകിട്ടാണ് മനക്കൊടി സെന്‍ററില്‍ വെച്ചാണ് യുവാവ് പരാക്രമം നടത്തിയത്.

ലഹരിക്കടി‌മപ്പെട്ട് ആളുകളെ ആക്രമിക്കുകയും കടകള്‍ക്ക് നേരെ പരാക്രമം കാണിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അരിമ്പൂര്‍ പഞ്ചായത്ത് ആംഗമായ രാഗേഷും നാട്ടുകാരും ചേർന്ന് യുവാവിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിയിട്ടും യുവാവ് പരാക്രമം തുടര്‍ന്നു. പിന്നാലെ പടിഞ്ഞാറെക്കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റുകയായിരുന്നു. ഡോക്ടറോട് സംസാരിക്കുകയായിരുന്ന വാര്‍ഡ് മെമ്പറിനെ കസേര എടുത്ത് തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.

Content Highlight : A young man's act of drunkenness in the middle of the road hits the head of a ward member who was taken to the hospital.

dot image
To advertise here,contact us
dot image