കടം വാങ്ങിയ പതിനായിരം രൂപ തിരികെ നൽകിയില്ല; യുവാവിന് കമ്പിവടി കൊണ്ട് ക്രൂരമർദനം; പ്രതി അറസ്റ്റിൽ

തലയ്ക്കും കൈയ്ക്കും കാലിലും അടിയേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്

dot image

തൃശൂർ : തൃശൂർ കല്ലൂരിൽ കമ്പികൊണ്ട് യുവാവിനെ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കല്ലൂർ മാവിൻചുവട് സ്വദേശി മടത്തിപ്പറമ്പിൽ വീട്ടിൽ ജിതിൻ ലാലിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ പ്ലാവിൻകുന്ന് സ്വദേശി വീട്ടിൽ ജിത്തു ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി കല്ലൂർ മാവിൻചുവടിലായിരുന്നു സംഭവം. മൂന്നുമാസം മുമ്പ് ജിതിൻ ലാലിൽ നിന്ന് ജിത്തു പതിനായിരം രൂപ കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചിട്ടും ജിത്തു നൽകിയില്ല. ഇതിനിടെ പണം തിരികെ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ജിതിൻ ലാൽ, ജിത്തുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കൊലപാതക ശ്രമം.

ബന്ധുവീട്ടിൽ പോയി തിരിച്ചുവരികയായിരുന്ന ജിത്തുവിനെ റോഡിൽ തടഞ്ഞുനിർത്തി ജിതിൻ ലാൽ ആക്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. തലയ്ക്കും കൈയ്ക്കും കാലിലും പരിക്കേറ്റ ജിത്തു ഇപ്പോഴും ചികിത്സയിലാണ്.

content highlights : Young man brutally beaten with a metal rod for not returning Rs 10,000 borrowed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us