
തൃശ്ശൂർ: തൃശ്ശൂർ ദേശമംഗലം കൊണ്ടയൂരിൽ മദ്യലഹരിയിൽ അമ്മയെ മകൻ തല്ലിച്ചതച്ചു. കൊണ്ടയൂർ സ്വദേശി സുരേഷാണ് അമ്മ ശാന്തയെ ശീമക്കൊന്ന കൊണ്ട് തല്ലിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രാവിലെ അയൽവാസികളാണ് വിവരം പുറത്തറിയിച്ചത്. പൊലീസ് എത്തി ശാന്തയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചെറുതുരുത്തി സ്റ്റേഷനിൽ എത്തിച്ചു. രണ്ട് കൊല്ലം മുമ്പ് ജ്യേഷ്ഠനെ കൊന്ന കേസിലെ പ്രതിയാണ് സുരേഷ്.
Content Highlights: Thrissur Native Arrested For Beat the Mother While Drunk