
തൃശ്ശൂർ: വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി നടുവിൽകര സ്വദേശി പ്രഭാകരനേയും ഭാര്യ കുഞ്ഞി പെണ്ണിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയാണ്. കുഞ്ഞി പെണ്ണിനെ വീട്ടിനുള്ളിലെ മുറിയിലും പ്രഭാകരനെ വീടിന് വെളിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Content Highlights: Elderly couple found dead in Vadanappally