വയനാട്ടിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ

വയനാട്ടിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ

dot image

വയനാട്: വയനാട്ടിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ എക്സൈസ് പി‌ടിയിൽ. ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ​നി​ന്നാ​ണ് ല​ഹ​രി പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ റാ​സി, അ​സ​നൂ​ൽ ഷാ​ദു​ലി , സോ​ബി​ൻ കു​ര്യാ​ക്കോ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​വ , മ​ല​പ്പു​റം സ്വ​ദേ​ശി ഡെ​ൽ​ബി​ൻ ഷാ​ജി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എല്ലാവരും 20നും 25നും വയസ്സിന് ഇടയിൽ പ്രായമുള്ളവരാണ്.

204 ഗ്രാം ​എം​ഡി​എം​എയാണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ട് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കാ​റി​ന്‍റെ സ്റ്റി​യ​റിം​ഗി​നു താ​ഴെ​യു​ള്ള അ​റ​യി​ൽ ഇ​ൻ​സു​ലേ​ഷ​ൻ ടേ​പ്പ് വ​ച്ച് ഒ​ട്ടി​ച്ച് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us