വയനാട്: കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തേറ്റമലയിലാണ് സംഭവം. വിലങ്ങിനി മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയാണ് മരിച്ചത്. വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഇവരെ കാണാതായിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.