'ഭക്ഷണ സാധനങ്ങള്‍ക്ക് റിവ്യൂ ഇട്ടാല്‍ ലക്ഷങ്ങള്‍ തരാം'; ഇങ്ങനെ പറഞ്ഞ് 33 ലക്ഷം തട്ടിയ ആള്‍ അറസ്റ്റില്‍

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പല തവണകളിലായി 33 ലക്ഷം തട്ടിയെടുത്തുന്നുവെന്നാണ് പരാതി.

dot image

കല്‍പറ്റ: ടെലിഗ്രാമിലൂടെ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വയനാട് സ്വദേശിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ വാക്കാട് കുട്ടിയായിന്റെപുരക്കല്‍ കെ പി ഫഹദ്(28)നെയാണ് വയനാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ടെലിഗ്രാമിലൂടെ പരസ്യം കണ്ടാണ് പരാതിക്കാരന്‍ പ്രതിയെ ബന്ധപ്പെട്ടത്.

ഫഹദ് പരാതിക്കാരനെ കൊണ്ട് ഒരു വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. തുടര്‍ന്ന്, വിവിധ ഭക്ഷണ സാധനങ്ങള്‍ക്ക് റേറ്റിംഗ് റിവ്യൂ നല്‍കുന്നതിനു വലിയ തുകകള്‍ വാഗ്ദാനം ചെയ്ത് 2024 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പല തവണകളിലായി 33 ലക്ഷം തട്ടിയെടുത്തുന്നുവെന്നാണ് പരാതി.

dot image
To advertise here,contact us
dot image