കൽപറ്റ: വയനാട് യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്കെതിരായ അവഗണനയിലാണ് ഹർത്താല്‍.
കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് ഇന്ന് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. കൽപ്പറ്റ നഗരത്തിൽ അടക്കം എൽഡിഎഫിൻ്റെ പ്രതിക്ഷേധ പ്രകടനം നടക്കും. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഇരു മുന്നണികളും ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്ര- കേരള സർക്കാരുകളുടെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തത്. അതേസമയം കേന്ദ്രം വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ചാണ് എല്‍ഡിഎഫ് ഹർത്താൽ.
content highlight- Wayanad Landslide Disaster; The hartal called by LDF and UDF started today