കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതരുടെ സർവ്വകക്ഷി യോഗത്തിൽ തർക്കം. ടൗൺഷിപ് ഉപഭോക്താക്കളുടെ ലിസ്റ്റിൽ ഇനിയും ആളുകളെ ചേർക്കണമെന്നാണ് ആവശ്യം. 50 മീറ്റർ ദൂരപരിധിക്ക് പുറത്തുള്ളവരെ കൂടി ഉൾപ്പെടുത്തണം എന്നതിലാണ് തർക്കം നിലനിൽക്കുന്നത്. എന്നാൽ ദുരന്തബാധിതരുടെ പട്ടിക തയ്യാറാക്കൽ ഇനിയും വൈകുമെന്നാണ് മേപ്പാടി പഞ്ചായത്ത് അറിയിച്ചിരിക്കുന്നത്. പ്രാഥമിക ലിസ്റ്റ് നേരത്തെ തയ്യാറാക്കി കൈമാറിയതായിരുന്നുവെന്നും, അത് കൃത്യമായി പരിശോധിച്ച് ഇന്നുതന്നെ തീരുമാനം അന്തിമമാകണമെന്നും പഞ്ചായത്ത് അറിയിച്ചു.
content highlight- Controversy at the all-party meeting of the landslide victims