കൽപ്പറ്റ: വയനാട് ചുണ്ടേലിൽ ഒട്ടോറിക്ഷ ഡ്രൈവർ അപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ചുണ്ടേൽ സ്വദേശി നവാസിനെ വ്യക്തി വിരോധത്താൽ മനപ്പൂർവ്വം അപകടമുണ്ടാക്കി കൊലപ്പെടുത്തിയെന്നാരോപിച്ച് ബന്ധുക്കൾ വൈത്തിരി പൊലിസിൽ പരാതി നൽകി.
തിങ്കളാഴ്ച രാവിലെയാണ് നവാസ് സഞ്ചരിച്ച ഒട്ടോറിക്ഷയും നിലമ്പുർ സ്വദേശി സുമിൻ ഷാ ഓടിച്ച ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് സുമിൻ ഷാ നടത്തുന്ന ഹോട്ടൽ നാട്ടുകാർ തല്ലിതകർത്തിരുന്നു. സംഭവത്തിൽ പ്രതികൾ പൊലീസ് പിടിയിലായെന്നാണ് സൂചന.
Content Highlight :An auto-rickshaw driver died in an accident in Wayanad Chundel; Relatives accused him of murder