കൽപ്പറ്റ : കല്ലൂരിൽ കള്ളനെന്ന് സംശയിച്ച് നാട്ടുകാർ തടഞ്ഞു നിർത്തിയ ആൾ കൊലക്കേസ് പ്രതി. മൂലവയൽ വീട്ടിൽ എംഎസ് മോഹനൻ(58) ആണ് പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
കഴിഞ്ഞ കുറച്ച് നാളുകളായി ബത്തേരി,നായ്ക്കട്ടി, കല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണ്. ഇതേ തുടർന്ന് നാട്ടുകാർ പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെ സംശയം തോന്നി മോഹനനെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.
പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് കൊലപാതക കേസിലെ പ്രതിയാണ് ഇയാളെന്ന് വ്യക്തമായി. 2022 ലാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോയത്.ഗൂഢല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ഗൂഢല്ലൂർ പൊലീസിന് കൈമാറി.
Content Highlight : He was detained on suspicion of being a thief; The accused in the murder case was arrested