വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്.
ചേകാടി പൊളന്നയിൽ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്വകാര്യ റിസോർട്ടിൽ ജോലിക്ക് എത്തിയതായിരുന്നു സതീഷ്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ വിദഗ്ധ ചികിത്സകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Content Highlights: Man seriously injured at elephant attack