കല്‍പറ്റ: മീനങ്ങാടിയില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പുല്‍പ്പള്ളി സ്വദേശി രാജനാണ് മരിച്ചത്. ഒരാള്‍ക്ക് കാലിന് സാരമായി പരിക്കേറ്റു.
പുല്‍പ്പള്ളി സ്വദേശിയായ സദാനന്ദനാണ് പരിക്കേറ്റത്. സദാനന്ദൻ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കനാല്‍റോഡ് ഇടക്കരവയലില്‍ കൃഷി ആവശ്യത്തിനായി കുഴിച്ച കിണറാണ് ഇടിഞ്ഞുവീണത്. കിണറിനുള്ളില്‍ റിങ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിനിടെ മണ്ണ് തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.
Content Highlight :A well under construction in Wayanad collapsed; a tragic end for the worker