ചൂരല്‍മല ദുരന്തം അതിജീവിച്ച യുവാവ് കരള്‍രോഗത്തെ തുടര്‍ന്ന് മരിച്ചു

കഴിഞ്ഞ മൂന്ന് വര്‍ഷമായി കരള്‍രോഗ ബാധിതനായി ചികിത്സയിലായിരുന്നു വിവേക്

dot image

കൊച്ചി: വയനാട് ചൂരല്‍മല ദുരന്തത്തെ അതിജീവിച്ച യുവാവ് കരള്‍രോഗത്തെ തുടര്‍ന്ന് മരിച്ചു. ചൂരല്‍മല സ്വദേശി വിവേക് ആണ് മരിച്ചത്. 23 വയസായിരുന്നു. അട്ടമലയിലെ ബാലകൃഷ്ണന്‍-ഉമ ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കരള്‍രോഗ ബാധിതനായി ചികിത്സയിലായിരുന്നു വിവേക്. വിവേകിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ പതിനഞ്ച് ലക്ഷം രൂപ സമാഹരിച്ചിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നതിനിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ചൂരല്‍മല എസ്‌റ്റേറ്റിലെ ജീവനക്കാരനായിരുന്നു വിവേകിന്റെ പിതാവ് ബാലകൃഷ്ണന്‍. കുടുംബത്തിലെ സാമ്പത്തിക പരിമിതികള്‍ക്കിടയിലും വിവേക് പെട്രോ കെമിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ചൂരല്‍മല ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായായിരുന്നു വിവേകും കുടുംബവും രക്ഷപ്പെട്ടത്.

Content Highlights- wayanad native man dies of liver disease in ernakulam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us