ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ വയനാട് ലൂര്‍ദ്മാതാ ഹയർസെക്കൻഡറി സ്കൂളിന് പുരസ്കാരം

പള്ളിക്കുന്ന് ലൂര്‍ദ്മാതാ ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അമൻ അഫ്‌ലഹ് എം ആർ ആണ് പുരസ്കാരത്തിന് അർഹനായത്

dot image

കൽപ്പറ്റ: ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ വയനാട് ലൂര്‍ദ്മാതാ ഹയർസെക്കൻഡറി സ്കൂളിന് പുരസ്കാരം. പള്ളിക്കുന്ന് ലൂര്‍ദ്മാതാ ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അമൻ അഫ്‌ലഹ് എം ആർ ആണ് പുരസ്കാരത്തിന് അർഹനായത്. നാലാം സ്ഥാനമാണ് അമൻ സ്വന്തമാക്കിയത്. മേളയിൽ സയൻസ് വർക്കിങ് മോഡൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചായിരുന്നു അമനിന്റെ പ്രോജക്ട്. ദേശീയതല മത്സരത്തിലേക്കും അമൻ അർഹത നേടിയിട്ടുണ്ട്.

2025 ജനുവരി 21 മുതൽ 25 വരെ പോണ്ടിച്ചേരിയിൽ വെച്ചായിരുന്നു മേള നടന്നത്. പോണ്ടിച്ചേരി ആദ്യന്തരമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും സാന്നിധ്യത്തിൽ നടന്ന സമാപന സമ്മേളത്തിൽ പോണ്ടിച്ചേരി ഡിപിഐ ശ്രീമതി പി പ്രിയദർശിനി പുരസ്‌കാരം നൽകി. കമ്പളക്കാട് സ്വദേശി മുണ്ടോടൻ റഫീഖിൻ്റെയും റംലയുടെയും മകനാണ് അമൻ അഫ്‌ലഹ് എം ആർ.

Content Highlight: Wayanad native won prize in South Indian science fair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us