വയനാട് തലപ്പുഴയിലെ കടുവ സാന്നിധ്യം; പരിശോധന ശക്തമാക്കി വനംവകുപ്പ്

പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും

dot image

മാനന്തവാടി: വയനാട് തലപ്പുഴയിൽ കടുവ സാന്നിധ്യം റിപ്പോർട്ട്‌ ചെയ്തതോടെ പരിശോധന ശക്തമാക്കി വനംവകുപ്പ്. പ്രദേശത്ത് 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചതായി വനംവകുപ്പ് അറിയിച്ചു. വിവിധ റേഞ്ചുകളിലെ മുപ്പതോളം RRT അംഗങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധന നടത്തുകയാണ്.

വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കമ്പിപാലം, കണ്ണോത്ത്മല, കാട്ടേരി കുന്ന് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും. പ്രദേശവാസികൾ പരിഭ്രാന്തരാവാതെ രാത്രികാലങ്ങളിൽ ഒറ്റയ്ക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും നോർത്ത് വയനാട് ഡി എഫ് ഒ അറിയിച്ചു.

Content Highlight : Presence of tiger in Wayanad Thalapuzha; The forest department has intensified the inspection

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us