സഹപ്രവര്‍ത്തകന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് പരാതി; കലക്ടറേറ്റ് ജീവനക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു

പരാതിയെ തുടര്‍ന്ന് ഉണ്ടായ വനിതാ കമ്മീഷന്‍ സിറ്റിങ്ങിലും മോശമായി ചിത്രീകരിച്ചുവെന്ന് ജീവനക്കാരി പറയുന്നു.

dot image

കല്‍പ്പറ്റ: വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. ക്ലാര്‍ക്ക് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഓഫീസിലെ സഹപ്രവര്‍ത്തകന്‍ മാനസികമായി പീഡിപ്പിച്ചതായാണ് ആരോപണം. ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി മുന്‍പ് പരാതി നല്‍കിയിരുന്നു. ഈ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിയെ സ്ഥലംമാറ്റി എന്നും ആരോപണമുണ്ട്. പരാതിയെ തുടര്‍ന്ന് ഉണ്ടായ വനിതാ കമ്മീഷന്‍ സിറ്റിങ്ങിലും മോശമായി ചിത്രീകരിച്ചുവെന്ന് ജീവനക്കാരി പറയുന്നു.

Content Highlights: Women officer tried to death in Wayanad collectorate

dot image
To advertise here,contact us
dot image