
കല്‍പ്പറ്റ: വയനാട് മാനന്തവാടി അഞ്ചാം മൈലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത് വന്നു. മൂന്നുദിവസം മുമ്പാണ് സംഭവം. കെട്ടിടത്തിന്റെ കോണിപ്പടിയില്‍ കൊണ്ടു പോയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് സിഡബ്ല്യുസിക്ക് പരാതി നല്‍കി. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പനമരം പൊലീസ് നിയമ നടപടി സ്വീകരിച്ചു.
Content Highlights: attack against School student in Wayanad