മുറിച്ചു മാറ്റുന്നതിനിടെ മരം ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

തലക്ക് ഗുരുതര പരിക്ക് ഏറ്റ രാജേഷിനെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനായില്ല

dot image

മാനന്തവാടി: വയനാട് മാനന്തവാടിയിൽ മുറിച്ചു മാറ്റുന്ന മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പിച്ചംങ്കോട് ക്വാറി റോഡിൽ കല്ലിപ്പാടത്ത് രാജേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തോണിച്ചാൽ ഗവൺമെൻ്റ് കോളേജിന് സമീപത്തെ സ്വകാര്യ തോട്ടത്തിൽ നിന്നും മരം മുറിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം. മുറിച്ചിട്ട മരം താഴെ നിൽക്കുകയായിരുന്ന രാജേഷിന്റെ ദേഹത്തു വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്ക് ഏറ്റ രാജേഷിനെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Content Highlight: A tree fell on a young man while cutting it he died tragically

dot image
To advertise here,contact us
dot image