
കൽപ്പറ്റ : വയനാട് മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട. 19 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് അടിവാരം സ്വദേശി ബാബു, കർണാടക വീരാജ്പേട്ട സ്വദേശി കെ ഇ ജലീൽ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
വാഹന പരിശോധനക്കിടെയാണ് പ്രതികളിൽ നിന്നും പൊലീസ് കഞ്ചാവ് പിടികൂടിയത്. കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്.
content highlights : Huge ganja bust in Wayanad; Two arrested with 19 kg of ganja