
വയനാട്: കബനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുൽപ്പള്ളി പെരിക്കല്ലൂർ കരിമ്പിൻകൊല്ലി ജിതിൻ ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പെരിക്കല്ലൂർ പമ്പ് ഹൗസിന് സമീപത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിന്റെ ജീവൻ രക്ഷിക്കാനായില്ല.
Content Highlights: young man drowned while bathing in the Kabani River