മുംബൈ ആസ്ഥാനമായുളള വെസ്റ്റേൺ റെയിൽവേയിൽ അവസരം. 3624 അപ്രന്റിസ് ഒഴിവുകളിലേക്ക് ജൂലൈ 26 വരെ അപേക്ഷിക്കാം. ഫിറ്റർ, വെൽഡർ, ടേണർ, മെഷിനിസ്റ്റ്, പെയിന്റർ (ജനറൽ), കാർപെന്റർ, മെക്കാനിക്-ഡീസൽ, മെക്കാനിക്- മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എസി, പൈപ്പ് ഫിറ്റർ, പ്ലംമ്പർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) എന്നീ ജോലികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത: 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്സിവിടി) ഉണ്ടായിരിക്കണം. എൻജിനീയറിങ്ങിൽ ബിരുദമോ അല്ലെങ്കിൽ ഡിപ്ലോമയോ ഉളളവർ അപേക്ഷിക്കേണ്ടതില്ല.
നൂറ് രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീ അടക്കാം. പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. പ്രായം 15-24 അർഹർക്ക് ഇളവ്. യോഗ്യത പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.