ക്ലാറ്റിന് ഒരുങ്ങാം; ഡിസംബറിൽ പരീക്ഷ, നവബർ മൂന്ന് വരെ അപേക്ഷിക്കാം

4000 രൂപയാണ് അപേക്ഷ ഫീസ്

dot image

രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലേക്കുളള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ് -2024) ഇപ്പോൾ അപേക്ഷിക്കാം. അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുളള പരീക്ഷ ഈ വർഷം ഡിസംബർ മൂന്ന് ഞായറാഴ്ച നടത്തും. ഉച്ചയ്ക്ക് രണ്ടു മുതൽ നാലുമണി വരെയാണ് പരീക്ഷ. ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. നവംബർ മൂന്ന് വരെ ക്ലാറ്റിന് അപേക്ഷിക്കാം.

കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിലാണ് പരീക്ഷ നടത്തുന്നത്. 4000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ്ടി, ബിപിഎൽ വിഭാഗങ്ങളിൽപെടുന്നവർക്ക് 3500 രൂപ മതി.

പഞ്ചവത്സര ഇന്റഗ്രേറ്റഡ് നിയമ ബിരുദ കോഴ്സുകൾക്ക് (BA LLB, BSc LLB, BBA LLB, Bcom LLB, BSW LLB ഓണേഴ്സ്) എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ പ്ലസ്ടു/ ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപെട്ടവർക്ക് 40 ശതമാനം മാർക്ക് മതി. 2024 മാർച്ചിലോ ഏപ്രിലിലോ പരീക്ഷ എഴുതുന്നവർക്കും ക്ലാറ്റിന് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: www.consortiumofnlus.ac.in

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us