നൈപുണ്യ വികസന പ്രോഗ്രാമുകളുമായി കേരള നോളജ് ഇക്കണോമി മിഷന്റെ വെര്ച്വല് സ്കില് ഫെയര്

കോളേജ് വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ, നിലവിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പ്രോഗ്രാമിൽ പങ്കെടുക്കാം

dot image

യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷന്റെ (KKEM) വെര്ച്വല് സ്കില് ഫെയര്. ജൂലൈ ആറ്, ഏഴ് തിയതികളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 1.00 വരെ ഓൺലൈനായി പ്രോഗ്രാമിൽ പങ്കെടുക്കാം. തൊഴിൽ വൈദഗ്ധ്യം പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുളളതാണ് വെര്ച്വല് സ്കില് ഫെയര്.

വെർച്വൽ സ്കിൽ ഫെയർ വഴി എഴുപതോളം നൈപുണ്യ വികസന പ്രോഗ്രാമുകൾ, സ്കോളർഷിപ്പ് സ്കീമുകൾ, അനുബന്ധ പ്ലെയ്സ്മെന്റ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും. കോളേജ് വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ, നിലവിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പ്രോഗ്രാമിൽ പങ്കെടുക്കാം.

പ്രൊഫഷണലുകൾക്കും താത്പര്യമുളളവർക്കും വെർച്വൽ സ്കിൽ ഫെയറിൽ പങ്കെടുക്കാൻ അവസരമുണ്ട്. വെർച്വൽ സ്കിൽ ഫെയറിൽ പങ്കെടുക്കാനായി https://bit.ly/registration-virtual-skill-fair ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

dot image
To advertise here,contact us
dot image