ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ 553 ഒഴിവുകൾ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 4

dot image

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ(ക്യുസിഐ)യിൽ 553 എക്സാമിനർ ഓഫ് പേറ്റന്റ്സ് & ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) ഒഴിവ്. ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, കെമിസ്ട്രി, പോളിമർ സയൻസ് & ടെക്നോളജി, ഫിസിക്സ്, എൻജിനീയറിങ് (ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ / കംപ്യൂട്ടർ സയൻസ് / സിവിൽ / മെക്കാനിക്കൽ / മെറ്റലർജിക്കൽ / ടെക്സ്റ്റൈൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

ഇതിനായി https://qcin.org/ എന്ന QCIN-ന്റെ ഔദ്യോഗിക സൈറ്റ് വഴി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 4 ആണ്.
ഇ-അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് 14-ന് ലഭിക്കും. പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ 3-ന് നടക്കും.

ഉദ്യോഗാർത്ഥിക്ക് 21 വയസ് തികഞ്ഞിരിക്കണം. കൂടാതെ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി പ്രകാരം 35 വയസ് കഴിയാൻ പാടുള്ളതല്ല. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ശമ്പളം: 56,100–1,77,500 രൂപ വരെ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us