
തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെൻ്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഒഴിവുള്ള 19,247 സീറ്റുകളിലേക്കാണ് അലോട്മെന്റ് നടക്കുക. ആകെ 24,218 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. സീറ്റ് ക്ഷാമം മൂലം വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാത്ത മലപ്പുറത്ത് നിന്ന് മാത്രം 9,882 അപേക്ഷകളാണ് ഉള്ളത്.
അലോട്മെന്റ് ലഭിക്കുന്നവർക്ക് നാളെയും മറ്റന്നാളും പ്രവേശനം നേടാം. രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പൂർത്തിയായ ശേഷമാകും സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കുക. ജൂലൈ അഞ്ച് മുതൽ സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിരുന്നു.