കേന്ദ്ര സർവീസിൽ ജൂനിയർ എഞ്ചിനീയർ; 1324 ഒഴിവുകൾ

പരീക്ഷയ്ക്ക് ഈ മാസം 16 വരെ അപേക്ഷിക്കാം.

dot image

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) ജൂനിയർ എഞ്ചിനീയർ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരയുന്നു. ആകെ 1324 ഒഴിവുകളുണ്ട്. പരീക്ഷയ്ക്ക് ഈ മാസം 16 വരെ അപേക്ഷിക്കാം. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/സിവിൽ ബിടെക്കുകാർക്കും/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഓട്ടമൊബൈൽ സിവിൽ ഡിപ്ലോമക്കാർക്കും അവസരമുണ്ട്.

ചില തസ്തികകളിൽ ഡിപ്ലോമയ്ക്കൊപ്പം ജോലിപരിചയവും വേണം. പ്രായപരിധി തസ്തികയനുസരിച്ച് 30–32. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ശമ്പളം : 35,400– 1,12,400 രൂപ. ഫീസ്: 100 രൂപ. വനിതാ / എസ്സി/എസ്ടി / ഭിന്നശേഷി / വിമുക്തഭടർ എന്നീ അപേക്ഷകർക്ക് ഫീസില്ല.

കേരളത്തിലെ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us